സംസ്ഥാനത്തെ ശക്തമായ പോരാട്ടം നടക്കുന്ന അരൂർ നിയമസഭാ മണ്ഡലത്തിൽ സിപിഎമ്മും ആർഎസ്എസും തമ്മിലുള്ള ബന്ധം മറ നീക്കി പുറത്ത് വന്നതോടെ ഇടതു മുന്നണി കൂടുതൽ പ്രതിരോധത്തിലാകുകയാണ്. അരൂരിൽ യുഡിഎഫ് ന് ശക്തമായ മുന്നേറ്റം ഉണ്ടായതോടെ ഇടത് കോട്ടകളിൽ കനത്ത ആശങ്ക ഉയരുന്നു.
എൽ ഡി എഫ്.ആർ എസ് എസ് നേതാക്കളുടെ സഹായം തേടി മന്ത്രിമാരും കണ്ണൂരിലെ നേതാക്കളും അരൂർ നിയോജക മണ്ഡലത്തിലെ പ്രമുഖ ആർ എസ് എസ് നേതാക്കളുടെ വീടുകളിലെത്തിയത് ഏറെ വിവാദമാകുകയാണ്. കണ്ണൂരിൽ നിന്നെത്തിയ പി.ജയരാജനും മന്ത്രി തോമസ് ഐസക്കുമുൾപടെയുള്ള നേതൃനിരയാണ് ബിജെപി നേതാക്കളുടെ വീടുകളിലെത്തി ചർച്ച നടത്തിയത്. ഉപതെരഞ്ഞെടുപ്പിൽ മത്സരം നടക്കുന്ന അഞ്ചിടങ്ങളിൽ അരൂർ മാത്രമാണ് ഇടത് പക്ഷത്തിന്റെ കൈയിലുള്ളത്. അരൂരിൽ യുഡിഎഫ് വൻ വിജയം നേടുമെന്നു പായതോടെ ആർ എസ് എസ് നേതാക്കളുടെ വീടു കളിൽ സിപിഎം നേതാക്കളെത്തുകയായിരുന്നു. തുറവൂർ പഞ്ചായത്തി ലെ ഉന്നതരായ ചില ആർ എസ് എസ് നേതാക്കളുടെ വീടുകളിലെത്തി അവിശുദ്ധ കൂട്ടുകെട്ടിനുള്ള ധാരണയുണ്ടാക്കിയത് പുറത്തായതാണ് എല്ഡിഎഫിനെ പ്രതിസന്ധിയിലാക്കിയത്.
ഇടത് പക്ഷത്തിന് പരാജയം ഉറപ്പായതോടെ മറ്റ് പല മേഖലകളിലും അവിശുദ്ധ ബന്ധം സ്ഥാപിച്ച് വോട്ട് നേടാനാണ് സിപിഎം ശ്രമം. ബിഡിജെഎസ് മത്സര രംഗത്ത് നിന്ന് മാറി നിൽകുകയും അപരിചിതനായ സ്ഥാനാർത്ഥിയെ ബിജെപി രംഗത്തിറക്കുകയും ചെയ്തതോടെ ബിജെപി നേതാക്കളെയും ആർ എസ് എസുകാരെയും സ്വാധീനിക്കാൻ സിപിഎം നേതാക്കൾ കണ്ണൂരിൽ നിന്നുള്ള ബന്ധങ്ങൾ അരൂരിൽ ഉപയോഗിക്കുകയാണ്.ഇതിനായ് സിപിഎമ്മിലെ ഉന്നത നേതാക്കളെ തന്നെയാണ് രംഗത്തിറക്കിയിരിക്കുന്നത്. മണ്ഡലത്തിൽ എല്ലാ വിധ മാന്യതകളും കാറ്റിൽ പറത്തിയാണ് സിപിഎം പ്രചാരണം നടത്തുന്നത്.ഷാനിമോൾ ഉസ്മാനെതിരെ മന്ത്രി സുധാകരൻ നടത്തിയ പദപ്രയോഗത്തിൽ മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും കളക്ടർക്കും നൽകിയ കേസ് അട്ടിമറിക്കാൻ സർക്കാർ ശക്തമായ സമ്മർദ്ദമാണ് ചെല്ത്തുന്നത്. അതേ സമയം യുഡിഎഫ് സ്ഥാനാർത്ഥിയെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യാനുള്ള നീക്കവും അണിയറയിൽ ശക്തമാണ്.
https://www.youtube.com/watch?v=J4Wc5UXRt3w