പാലാരിവട്ടം പാലത്തില്‍ വിജിലന്‍സിനെ കൊണ്ട് പിണറായി ഓട്ടയടപ്പിക്കുമ്പോള്‍ ?

Jaihind Webdesk
Wednesday, November 18, 2020

 

തിരുവനന്തപുരം: പാലാരിവട്ടം പാലം കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സമ്മർദ്ദത്തെതുടർന്ന് ആശുപത്രിയില്‍ ക്യാന്‍സർ ചികിത്സയില്‍ കഴിയുന്ന മുന്‍ മന്ത്രിയും എംഎല്‍എയുമായ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യുമ്പോള്‍ യാഥാർത്ഥ്യത്തെ വിണ്ടുകീറിയെടുക്കുകയാണ് വിജിലന്‍സിനെ കൊണ്ട് മുഖ്യമന്ത്രി പിണറായി.

പാലാരിവട്ടം പാലത്തിന്‍റെ 30 ശതമാനം പണി പൂർത്തിയാക്കിയത് പിണറായി സർക്കാർ അധികാരത്തില്‍ വന്നതിനുശേഷമാണ്. കൊട്ടും കുരവയും ആർപ്പുവിളികളോടെയുമായിരുന്നു പാലം പിണറായി സഖാവ് നാടിന് സമർപ്പിച്ചത്. ഇത് പിണറായി സർക്കാരിന്‍റെ നേട്ടത്തില്‍ വരവ് വയ്ക്കുകയും ചെയ്തതായിരുന്നു പിണറായിയും ഇടത് സർക്കാരും.

പാലത്തിന്‍റെ അപജയത്തിന് അങ്ങനെയെങ്കില്‍ പിണറായിയുടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി കവിശ്രേഷ്ഠന്‍ ജി.സുധാകരനും ഉത്തരവാദിയല്ലേയെന്ന് അരി ആഹാരം കഴിക്കുന്ന ആരെങ്കിലും ചോദിച്ചുപോയാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ. മാത്രവുമല്ല പണി നടത്തിയ കമ്പനിയായ ആർഡിഎക്സ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പദ്ധതികളില്‍ നിർമ്മാണ പ്രവർത്തനങ്ങളും ഇപ്പോള്‍ തുടരുന്നു. 1000 കോടിയുടെ പദ്ധതികളാണ് ഇപ്പോള്‍ നടക്കുന്നത്.  അങ്ങനെയെങ്കില്‍ ഈ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതല്ലെ എന്ന ചോദ്യവും പ്രസക്തമാണ്.

സ്വപ്നയും ശിവശങ്കറും പിന്നെ ഇപ്പോള്‍ കിഫ്ബിയിലും പെട്ടുപോയ പിണറായി സർക്കാർ പ്രതിരോധിക്കാനുള്ള ഒരു കച്ചിതുമ്പില്‍ പിടിച്ചുകയറാനുള്ള വ്യായാമമാണ് ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിലൂടെ നടത്തിയത്. എന്നാല്‍ പിണറായി സർക്കാരിന്‍റെ ഹിമാലയന്‍ അഴിമതികളും സ്വജനപക്ഷപാതവും പാലാരിവട്ടം പാലത്തില്‍ വിജിലന്‍സിനെ കൊണ്ട് ഓട്ടയടപ്പിക്കാന്‍ കഴിയില്ല.