‘മതന്യൂനപക്ഷങ്ങളെ എല്‍ഡിഎഫ് സർക്കാർ വെല്ലുവിളിക്കുന്നു’ : രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, March 25, 2021

തൃശൂർ : കേരളത്തിലെ മത ന്യൂനപക്ഷങ്ങളെ എൽഡിഎഫ് സർക്കാർ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചർച്ച്‌ ബില്ല് കൊണ്ടു വരാനുള്ള നീക്കം ഇതിന്‍റെ ഭാഗമാണ്. യുഡിഎഫ് എന്നും വിശ്വാസ സംരക്ഷണത്തിനായി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒല്ലൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ജോസ് വള്ളൂരിന്‍റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.