ചുങ്കത്തറ പഞ്ചായത്തില്‍ വിമത അംഗത്തിനുനേരെ എല്‍ഡിഎഫ് ചാണക പ്രയോഗം

Jaihind News Bureau
Tuesday, February 25, 2025


മലപ്പുറം :മലപ്പുറം ചുങ്കത്തറ പഞ്ചായത്തില്‍ അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പിനിടെ കൈയ്യാങ്കളി . എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യുഡിഎഫാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എല്‍.ഡി.എഫ് വിമത അംഗം നുസീബയുടെ ദേഹത്ത് എല്‍.ഡി.എഫ് അംഗങ്ങള്‍ ചാണകവെള്ളം തളിച്ചതായി യു.ഡി.എഫ് ആരോപിച്ചു.

ഇരുപത് അംഗ ഭരണസമിതിയില്‍ പത്ത് വീതമാണ് എല്‍ ഡി എഫ് -യുഡിഎഫ് അംഗബലം. അടുത്തിടെ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ യുഡിഎഫ് വിജയിച്ചതോടെയാണ് അംഗ ബലം തുല്യമായത്. ഇടതു മുന്നണിയിലെ ഒരംഗം പി വി അന്‍വറിന്റെ പിന്തുണയോടെ യു.ഡിഎഫിന് അനുകൂലമായി വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ എങ്കില്‍ ഇടതുപക്ഷത്തിന് ഭരണം നഷ്ടമാവും.

മലപ്പുറം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു വാര്‍ഡുകളിലും യുഡിഎഫ് ജിയിച്ചു. കരുളായി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡായ ചക്കിട്ട മലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിപിന്‍ കരുവാടനാണ് വിജയിച്ചത്. വിജയിച്ചു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണിത്. തിരുനാവായ പഞ്ചായത്തിലെ എട്ടാം വാര്‍ഡായ എടക്കുളം ഈസ്റ്റില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജബ്ബാര്‍ ഉണ്ണിയാലുങ്കല്‍ വിജയിച്ചു. നിലവില്‍ എല്‍ഡിഎഫ് വാര്‍ഡായിരുന്നു ഇത്.