ഇത് ഇ.പി അറിഞ്ഞില്ല; ഭരണഘടനാവിരുദ്ധ പ്രസംഗം ‘ശ്രദ്ധയില്‍ പെട്ടിട്ടില്ലെ’ന്ന് എല്‍ഡിഎഫ് കണ്‍വീനർ

Jaihind Webdesk
Tuesday, July 5, 2022

കണ്ണൂർ: മന്ത്രി സജി ചെറിയാന്‍റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ പ്രതികരിക്കാതെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. സജി ചെറിയാന്‍റെ പ്രസംഗം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് ഇ.പി ജയരാജൻ മട്ടന്നൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

വിവാദമായ സജി ചെറിയാന്‍റെ ഭരണഘടനാവിരുദ്ധ പ്രസംഗം വലിയ ചർച്ചാവിഷയമായ സാഹചര്യത്തിലായിരുന്നു മാധ്യമങ്ങള്‍ എന്‍ഡിഎഫ് കണ്‍വീനറുടെ പ്രതികരണം തേടിയത്.