AP ANILKUMAR| ‘എല്‍ഡിഎഫ് ഒന്നാം ഘട്ട തോല്‍വി സമ്മതിച്ചു, അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ത്ഥിത്വവുമായി എം സ്വരാജ്’: എ പി അനില്‍കുമാര്‍ എംഎല്‍എ

Jaihind News Bureau
Friday, May 30, 2025

 

എല്‍ഡിഎഫ് ഒന്നാം ഘട്ട തോല്‍വി സമ്മതിച്ചിരിക്കുകയാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എംഎല്‍എ.

എം സ്വരാജിന്റേത് അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ത്ഥിത്വമാണെന്നും കെ കെ ഷൈജലയുടേയും പി ജയരാജന്റേയും അവസ്ഥയിലേയ്ക്ക് ഒരാള്‍ കൂടി ആയെന്നും എ പി അനില്‍കുമാര്‍ തുറന്നടിച്ചു. തുടര്‍ച്ചയായ പരാജയങ്ങളിലേക്കാണ് എല്‍ഡിഎഫ് പോകുന്നത്. ആര് സ്ഥാനാര്‍ത്ഥിയായാലും ആര്യാടന്‍ ഷൗക്കത്ത് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.