സിനിമ നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. കൊല്ലം കുണ്ടറ സ്വദേശിയും നിലവില്‍ തൃശൂര്‍ അയ്യന്തോളില്‍ താമസിക്കുകയും ചെയ്യുന്ന അഡ്വ. സംഗീത് ലൂയിസിനെയാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ കേസിലെ ഒന്നാം പ്രതിയായ നടി മിനു മുനീറിനെ കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബാലചന്ദ്രമേനോനില്‍ നിന്നും പണംതട്ടാന്‍ മീനുവും സംഗീതും ഗൂഢാലോചന നടത്തിയിരുന്നുവെന്നും കൂടുതല്‍ പേര്‍ സംഘത്തിലുണ്ടോയെന്ന് അന്വേഷിക്കുന്നതായും സൈബര്‍ പൊലീസ് പറഞ്ഞു.