തിരുവനന്തപുരം ലോ അക്കാദമി അധ്യാപകന്‍ കോളേജ് ഗ്രൗണ്ടില്‍ തീകൊളുത്തി മരിച്ചു

Wednesday, August 18, 2021

 

തിരുവനന്തപുരം : ലോ അക്കാദമി അധ്യാപകന്‍ കോളജ് ഗ്രൗണ്ടില്‍ തീകൊളുത്തി ആത്മഹത്യചെയ്തു. തിരുവനന്തപുരം ലോ അക്കാദമി അധ്യാപകനായ സുനില്‍ കുമാറാണ് ആത്മഹത്യ ചെയ്തത്.  ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

ഉച്ചയോടെയാണ് സുനില്‍ കുമാർ തീ കൊളുത്തി ആത്മഹത്യ ചെയ്തത്. സമീപത്തുനിന്ന് പെട്രോള്‍ കുപ്പി കണ്ടെടുത്തിട്ടുണ്ട്. കോളേജില്‍ ജോലിക്കെത്തിയ അതിഥി സംസ്ഥാന തൊഴിലാളികളാണ് തീ കണ്ട് മറ്റുള്ളവരെ വിവരമറിയിച്ചത്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ സുനില്‍ കുമാര്‍ മരണത്തെ സൂചിപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ ഇട്ടിരുന്നതായി വിവരമുണ്ട്. തിരുവനന്തപുരം വഴയില സ്വദേശിയായ സുനില്‍കുമാര്‍ പത്ത് വര്‍ഷത്തോളമായി ഇവിടെ അധ്യാപകനാണ്.