ലാവലിൻ കേസ് നവംബർ അഞ്ചിലേക്ക് മാറ്റി

Jaihind News Bureau
Friday, October 16, 2020

 

ന്യൂഡല്‍ഹി: ലാവലിൻ കേസ് നവംബർ അഞ്ചിലേക്ക് മാറ്റി. ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിച്ചില്ല. കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ അപേക്ഷ നല്‍കിയിരുന്നു. ഇന്ന് അവസാന കേസായി പരിഗണിക്കാൻ ആയിരുന്നു തീരുമാനമെങ്കിലും കോടതി സമയം അവസാനിച്ചതിനാൽ കേസ് പരിഗണിച്ചില്ല.

കേസിൽ രേഖകൾ സമർപ്പിക്കാൻ സിബിഐ രണ്ട് ആഴ്ചത്തെ സമയം ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അടിയന്തര സ്വഭാവമുള്ള കേസാണെന്ന നിലപാട് നേരത്തെ സ്വീകരിച്ച സിബിഐ തന്നെയാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുപ്രീംകോടതിക്ക് വ്യാഴാഴ്ച കത്ത് നല്‍കിയത്.