യുഎഇയുടെ പ്രഥമ ചാന്ദ്ര ദൗത്യത്തിന്‍റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു; പുതിയ തീയതി പിന്നീട്

Thursday, December 1, 2022

ദുബായ്: യുഎഇയുടെ പ്രഥമ ചാന്ദ്ര ദൗത്യമായ റാഷിദ് റോവര്‍ ഡിസംബര്‍ ഒന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്ന വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. വ്യാഴാഴ്ച യുഎഇ സമയം ഉച്ചയ്ക്ക് 12.37ന് നടത്താനായിരുന്നു മുന്‍ തീരുമാനം. ഇനി പുതിയ വിക്ഷേപണ തീയതി പിന്നീട് അറിയിക്കും. ഇപ്രകാരം പല തവണ മാറ്റിവെച്ച വിക്ഷേപണമാണ് വ്യാഴാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. കൂടുതല്‍ പരിശോധനകള്‍ക്കും ഡാറ്റ അവലോകനത്തിനും ശേഷം പുതിയ തീയതി പ്രഖ്യാപിക്കുമെന്ന് അറിയുന്നു.