വിഴിഞ്ഞത്ത് സമരം കടുപ്പിക്കാന്‍ ലത്തീന്‍ അതിരൂപത; 14 മുതല്‍ ബഹുജന മാര്‍ച്ച്

Jaihind Webdesk
Saturday, September 10, 2022

 

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിലെ ആശങ്കകള്‍ പരിഹരിക്കാന്‍ തയാറാകാത്ത സർക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത. ഇതിന്‍റെ ഭാഗമായി ബഹുജന മാർച്ച് സംഘടിപ്പിക്കാനാണ് തീരുമാനം. കെആർഎല്‍സിബിസി (കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗൺസിൽ) യുടെ നേതൃത്വത്തില്‍ സെപ്റ്റംബർ 14 മുതല്‍ 18 വരെ അഞ്ച് ദിവസം നീളുന്നയാരിക്കും മാർച്ച്. മൂലംപള്ളി മുതൽ വിഴിഞ്ഞം വരെ ജനബോധന യാത്ര എന്ന പേരിലാണ് മാർച്ച്. മാർച്ചിന് പിന്തുണയുമായി കെസിബിസിയും രംഗത്തെത്തി.