ലഷ്കർ കമാൻഡർ നദീം അബ്രാർ അറസ്റ്റില്‍; പരിംപോരയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍

Jaihind Webdesk
Monday, June 28, 2021

ശ്രീനഗര്‍ : ലഷ്കർ കമാൻഡർ നദീം അബ്രാർ അറസ്റ്റിൽ. ബഡ്ഗാം ജില്ലയിലെ നര്‍ബര്‍ പ്രദേശത്ത് നിന്നാണ് പം നദീം അബ്രാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളിയും പിടിയിലായിട്ടുണ്ട്. ശ്രീനഗറിന് സമീപമുള്ള പരിംപോരയില്‍ സുരക്ഷാസേന‌യും ഭീകരരു‌മായി ഏറ്റുമുട്ടലുണ്ടായി. മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നതായും സേനാം​ഗങ്ങള്‍ അറിയിച്ചു.

ശ്രീനഗര്‍-ബാരാമുള്ള അതിര്‍ത്തിയില്‍ ഉണ്ടായ നിരവധി ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും സൂത്രധാരനാണ് പിടിയിലായത്. കഴിഞ്ഞ മാർച്ച് 25 ന് മൂന്ന് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട ആക്രമണത്തിന്‍റെയും പിന്നില്‍ നദീം അബ്രറാണെന്ന് പൊലീസ് വെളിപ്പെടുത്തി.

ജമ്മു വ്യോമതാവളത്തിലെ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ പുല്‍വാമയില്‍ ഒരു പൊലീസുദ്യോഗസ്ഥനെയും ഭാര്യയെയും മകളെയും തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു. ലഷ്കര്‍ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.