AICC വിശാല പ്രവര്‍ത്തക സമിതി യോഗത്തില്‍ 2 പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും ഡ്രാഫ്റ്റിംഗ് കമ്മിറ്റി അതിന് അന്തിമ രൂപം നല്‍കുമെന്നും എഐസിസി ജമറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി വ്യക്തമാക്കി. പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം വിവരിച്ചത്. ഈ യോഗം പാര്‍ട്ടിയുടെ നിര്‍ണായക ഘട്ടത്തിലാണെന്നും കെ.സി പറഞ്ഞു. ചര്‍ച്ച ചെയ്ത 2 പ്രമേയങ്ങളില്‍ ഒന്ന് ഗുജറാത്തിനെ കുറിച്ചും മറ്റൊന്ന് ദേശീയ സാഹചര്യം വിലയിരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വമ്പന്‍ പുനസംഘടന പാര്‍ട്ടിയിലുണ്ടാവും. പാര്‍ട്ടിയുടെ മുന്നോട്ട് പോക്കിന് നിര്‍ണായകമായ യോഗമാണ് നടന്നത്.
യോഗം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഗുജറാത്തും തമ്മിലുള്ള ബന്ധം ഓര്‍മ്മപ്പെടുത്തുന്നുവെന്നും 2025 ല്‍ വിശാല പുനഃസംഘടന ഉണ്ടാകുമെന്നും കെ.സി പറഞ്ഞു. പുനഃസംഘടന മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറായിയെന്നും ഡി സി സി അധ്യക്ഷന്മാര്‍ക്ക് അധികാരം നാല്‍കുന്ന തീരുമാനവുമായി മുന്നോട്ട് പോകുമെന്നും വാര്‍ത്താ സമ്മേളനത്തില# വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാര്‍ട്ടിക്ക് മുന്നില്‍ ഉണ്ടെന്നും ഡിസി സി ശാക്തീകരണത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ അംഗീകാരം ലഭിച്ചെന്നും വ്യക്തമാക്കി. നാളെ സബര്‍മതി തീരത്ത് നടക്കുന്ന എഐസിസി സമ്മേളനം ഇത് അംഗികരിക്കും.