ഹിമാചലില്‍ മണ്ണിടിച്ചില്‍ : ഒരു മരണം ; 60 പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

Jaihind Webdesk
Wednesday, August 11, 2021

ഷിംല : ഹിമാചല്‍പ്രദേശിലെ കിന്നൗര്‍ ജില്ലയില്‍ ദേശീയ പാതയില്‍ ഉണ്ടായ കനത്ത മലയിടിച്ചിലില്‍ ഒരു മരണം റിപ്പേർട്ട് ചെയ്തു. 9 പേർക്ക് പരിക്ക്. 60 പേരോളം മണ്ണിനടിയില്‍ കുടുങ്ങിയതായി സംശയം. എച്ച്ആര്‍ടിസി ബസിന്‍റെ പുറത്തേക്ക്  കൂറ്റന്‍ പാറകള്‍ അടര്‍ന്നു വീഴുകയായിരുന്നു.

പൊലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നാണു റിപ്പോര്‍ട്ട്.