കോട്ടയത്ത് ഉരുള്‍പൊട്ടല്‍; 7 വീടുകൾക്ക് നാശനഷ്ടം, 2 ക്യാമ്പുകള്‍ തുടങ്ങി, ജാഗ്രതാ നിര്‍ദ്ദേശം

Jaihind Webdesk
Tuesday, May 28, 2024

 

കോട്ടയം: അതിതീവ്ര മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത നാശനഷ്ടം. ഭരണങ്ങാനത്ത് ഇടമറുക് ചൊക്കല്ല് ഭാഗത്ത്  ഉരുൾപൊട്ടലിൽ 7 വീടുകൾക്ക് നാശനഷ്ടം ഉണ്ടായി. നിലവിൽ ആളപായമില്ല. ഇന്ന് രാവിലെ മുതൽ ഉച്ചവരെ ശക്തമായ പെയ്ത മഴയ്ക്ക് പിന്നാലെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്.

കനത്ത മഴയെയും ഉരുള്‍പ്പൊട്ടലിനെയും തുടര്‍ന്ന് കോട്ടയം ജില്ലയില്‍ 2 ക്യാമ്പുകള്‍ തുടങ്ങി.  വൈക്കം താലൂക്ക്, മാഞ്ഞൂര്‍ വില്ലേജ്, കുറുപ്പുന്തറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ 7 കുടുംബം 26 അംഗങ്ങളും  കോട്ടയം താലൂക്ക് ഏറ്റുമാനൂര്‍ വില്ലേജ് ഗവ. ബോയ്സ് എച്ച്.എസ്. ഏറ്റുമാനൂരില്‍ 4 കുടുംബം, 17 അംഗങ്ങളുമാണ് ക്യാമ്പിലുള്ളത്.