കനത്ത മഴ: കേദാർനാഥിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു മരണം, 8 പേർക്ക് പരുക്ക്

Jaihind Webdesk
Sunday, July 21, 2024

 

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ഞായറാഴ്ച രാവിലെയുണ്ടായ മണ്ണിടിച്ചിലിൽ 3 പേർ മരിച്ചു. അപകടത്തില്‍ 8 പേർക്ക് പരുക്കേറ്റു. മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ടു വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയുമാണ് മരിച്ചത്. പരുക്കേറ്റവരെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

രാവിലെയുണ്ടായ ശക്തമായ മഴയിലാണ് മണ്ണിടിഞ്ഞത്. പാറക്കല്ലുകളും ഇടിഞ്ഞ് വീണത് അപകടത്തിന്‍റെ ആഘാതം വർധിപ്പിച്ചു. കേദാർനാഥിലെ ഗൗരികുണ്ഡിനും ചിർബാസയ്ക്കും ഇടയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സംസ്ഥാന ദുരന്തനിവാരണ സേനയുടെ (എസ്‌ഡിആർഎഫ്) നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഗൗരികുണ്ഡിൽ നിന്ന് കേദാർനാഥ് ക്ഷേത്രത്തിലേക്ക് തീർത്ഥാടകർ കാൽനടയായി പോകുമ്പോൾ ചിർബാസയ്ക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.