കാസര്‍ഗോഡ് ദേശീയപാതാ നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചില്‍: ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Jaihind News Bureau
Monday, May 12, 2025

കാസര്‍ഗോഡ് ചെറുവത്തൂര്‍ ഞാണങ്കൈയില്‍ ദേശീയപാതാ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരു തൊഴിലാളി മരിച്ചു. മണ്ണിനടിയില്‍ കുടുങ്ങിയ 3 തൊഴിലാളികളെ രക്ഷപ്പെടുത്തി. അപകടത്തില്‍ പെട്ട എല്ലാവരും ഇതര സംസ്ഥാന തൊഴിലാളികളാണ്.കൊല്‍ക്കത്ത സ്വദേശി മുന്‍താജ് മിര്‍ ആണ് മരിച്ചത്. മണ്ണിനടിയില്‍ കുടുങ്ങിയ 3 തൊഴിലാളികളെ രക്ഷപ്പെടുത്തി. മൂന്ന് പേരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊല്‍ക്കത്ത സ്വദേശികളായ മുന്നാല്‍, ലസ്‌കര്‍, മോഹന്‍ തേജര്‍ എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.ഇവിടെ അശാസ്ത്രീയമായ രീതിയില്‍ മണ്ണെടുപ്പ് നടക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.ഇതിനിടയിലാണ് അപകടമുണ്ടായത്.