മലപ്പുറം: ആനക്കയം പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ. ഇന്ന് പുലർച്ചെ 1 മണിയോടെയാണ് ഉരുൾപൊട്ടിയത്. ഒരേക്കർ റബർ ഉൾപ്പെട്ട കൃഷിഭൂമി വെള്ളത്തിൽ ഒലിച്ചുപോയി. ഉരുൾപൊട്ടി കല്ലും മണ്ണും മറ്റും വീണു റോഡ് മൂടിയ നിലയിലാണ്. പ്രദേശത്ത് ഗതാഗതവും തടസപ്പെട്ടു. ആളപായമില്ല.
മലപ്പുറം ജില്ലയിൽ ആകെ ഇന്നലെ ശക്തമായ മഴ ലഭിച്ചിരുന്നു. ഉരുൾപൊട്ടിയ ആനക്കയം പന്തല്ലൂർ പ്രദേശത്തും കനത്ത മഴയായിരുന്നു. കനത്ത മഴ തുടങ്ങിയതിന് പിന്നാലെ പ്രദേശത്ത് നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചിരുന്നു. അതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.