ലക്ഷദീപ പ്രഭയിൽ തിളങ്ങി അനന്തപുരി; പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ മുറജപത്തിന് സമാപനം

ലക്ഷദീപ പ്രഭയിൽ തിളങ്ങി അനന്തപുരി. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ വേദമന്ത്ര മുഖരിതമായ അമ്പത്തിയാറുനാളുകൾക്കൊടുവിലെ ലക്ഷദീപത്തിന് ഇന്ന് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചു… ആറുവര്‍ഷം കൂടുമ്പോഴൊരിക്കൽ മുറതെറ്റാതെ വരുന്ന മുറജപത്തിനും ഇതോട് കൂടി സമാപനമായി. 

മകരസംക്രമ ദിനത്തിൽ പദ്മനാഭ സ്വാമി ക്ഷേത്രം ലക്ഷദീപങ്ങളാൽ അലങ്കരിക്കപ്പെട്ടു.  ക്ഷേത്ര പരിസരങ്ങളിൽ ഒരു ലക്ഷം മൺചിരാതുകളിൽ തിരി തെളിഞ്ഞപ്പോൾ വൈദ്യുത ദീപാലങ്കാരങ്ങൾ  അതിന് മാറ്റ് കൂട്ടി.

ഭക്തി നിർഭരമായ കാഴ്ചയ്ക്ക് ആയിരകണക്കിന് ഭക്തജനങ്ങളാണ് സാക്ഷ്യം വഹിച്ചത് . ശീവേലിപുരയുടെ സാലഭഞ്ജികൾ ,ശ്രീകോവിലിനുളളിലെ മണ്ഡപങ്ങൾ ക്ഷേത്രിനുൾവശം, മതിലകത്തിന് പുറത്തേ ചുമരുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ദീപങ്ങൾ തെളിയിച്ചത്.. ചരിത്രത്തിന്‍റെ താളുകളിൽ രേഖപ്പെടുത്തിയ മഹോത്സവമാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപമെന്ന് വി.എസ്.ശിവകുമാർ എം.എൽ.എ പറഞ്ഞു.

സ്വർണം കൊണ്ട് നിർമ്മിച്ച ഗരുഡവാഹനത്തിൽ ശ്രീപത്മനാഭ സ്വാമിയെയും, വെള്ളിയിലുളള ഗരുഡവാഹനങ്ങളിൽ നരസിംഹമൂർത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും എഴുന്നള്ളിച്ചു… ഭക്തർക്ക് ശീവേലി വീക്ഷിക്കാനായി 8 വീഡിയോ വാളുകളും സജ്ജമാക്കിയിരുന്നു.. പൊന്നും ശീവേലിയായിരുന്നു ഭക്തരെ  ആകർഷിച്ച മറ്റൊരു കാഴ്ച.

Sree Padmanabhaswami TempleLakshadeepam
Comments (0)
Add Comment