സ്ഥിരനിയമനം നിഷേധിച്ചു; സിപിഎം നിയന്ത്രണത്തിലുള്ള സര്‍വീസ് സഹകരണ ബാങ്കിനുള്ളിൽ ജീവനക്കാരി തീ കൊളുത്തി ആത്മഹത്യ ചെയ്തു

Jaihind News Bureau
Wednesday, June 3, 2020

 

സിപിഎം നിയന്ത്രണത്തിലുള്ള സര്‍വ്വീസ് സഹകരണ ബാങ്കിനുള്ളിൽ താല്‍ക്കാലിക ജീവനക്കാരി തീ കൊളുത്തി ആത്മഹത്യ ചെയ്തു. കൊല്ലം പരവൂർ പൂതക്കുളം സര്‍വ്വീസ് സഹകരണ ബാങ്കിലാണ് സംഭവം. പൂതക്കുളം സ്വദേശിനി സത്യവതിയാണ് മരിച്ചത്.  താല്‍ക്കാലിക ജിവനക്കാരിയായ ഇവർ ഏറെ നാളായി സ്ഥിരനിയമനം ആവശ്യപ്പെട്ടിരുന്നു. ബാങ്ക് അധികൃതർ ഇത് നിഷേധിച്ചതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു.  ആത്മഹത്യയില്‍ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും ബാങ്ക് ഉപരോധിക്കുകയാണ്.