ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം പൊളിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തങ്ങളുടെ മണ്ണ് ചൈന കയ്യേറിയെന്ന് ലഡാക്ക് ജനത പറയുന്ന വീഡിയോ ഉള്‍പ്പെടെ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ മണ്ണ് ആരും കയ്യേറിയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തെ ചോദ്യം ചെയ്തായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
‘ലഡാക്ക് ജനത പറയുന്നു തങ്ങളുടെ പ്രദേശം ചൈന കയ്യേറിയെന്ന്, പ്രധാനമന്ത്രി പറയുന്നു ഇന്ത്യന്‍ പ്രദേശം ആരും കയ്യേറിയില്ലെന്ന്. തീർച്ചയായും ആരോ കളവ് പറയുന്നുവെന്നതില് സംശയമില്ല’ – രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ഇന്ന് ലഡാക്ക് മേഖല പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചിരുന്നു. മുൻകൂട്ടി പ്രഖ്യാപിക്കാത്ത സന്ദർശനമാണ് പ്രധാനമന്ത്രി ലഡാക്കിൽ നടത്തിയത്. ഇതിന് പിന്നാലെയാണ് ചൈന കൈയ്യേറ്റം നടത്തിയെന്ന് ലഡാക്ക് ജനത പറയുന്ന വീഡിയോ അടങ്ങുന്നതാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
Ladakhis say:
China took our land.PM says:
Nobody took our land.Obviously, someone is lying. pic.twitter.com/kWNQQhjlY7
— Rahul Gandhi (@RahulGandhi) July 3, 2020