തെളിവുകളുടെ അഭാവം; തലശേരിയിലെ സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പ്രതികളായ ആര്‍എസ്എസുകാരെ വെറുതെവിട്ടു

Jaihind Webdesk
Saturday, April 30, 2022

 

കണ്ണൂര്‍ : തലശേരിയിലെ സിപിഎം പ്രവർത്തകൻ സുധീർ കുമാർ വധക്കേസിലെ പ്രതികളായ ആർഎസ്എസ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് കോടതി ഉത്തരവ്.

കേസിൽ ഒന്നു മുതൽ ഏഴ് വരെ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. തലശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്. കേസിൽ 35 സാക്ഷികളും, 67 രേഖകളും പ്രോസിക്യൂഷൻ ഭാഗത്തുനിന്നും ഹാജരാക്കി. 2007 നവംബർ അഞ്ചിനാണ് സുധീർ കുമാർ കൊല്ലപ്പെട്ടത്.