മല്ലപ്പള്ളിയില്‍ തൊഴിലാളി കുത്തേറ്റ് മരിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

Jaihind Webdesk
Sunday, January 8, 2023

പത്തനംതിട്ട : മല്ലപ്പള്ളിക്കടുത്ത് കുന്നന്താനത്ത് തൊഴിലാളി കുത്തേറ്റ് മരിച്ചു. കവിയൂർ സ്വദേശി സി വി സജീന്ദ്രൻ എന്ന സാജുവാണ് മരിച്ചത്. സംഭവത്തിൽ മാന്താനം സ്വദേശി സെബാസ്റ്റ്യൻ മാത്യു എന്ന പാപ്പച്ചൻ, അനീഷ് മോൻ എന്നിവരെ കീഴ്‌വായ്പ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. തടി വ്യാപാരം നടത്തിവന്ന സെബാസ്റ്റ്യനും തൊഴിലാളിയായ സജീന്ദ്രനും ദീർഘകാലമായി അടുത്ത ബന്ധമുണ്ട്. ഇന്ന് വൈകുന്നേരം നാലരയോടെ കുന്നന്താനം ടൗണിൽ വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും, സെബാസ്റ്റ്യൻ വാഹനത്തിൽ സൂക്ഷിച്ചിരുന്ന കത്തിയുമായി വന്ന് സജീന്ദ്രനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.