കൊവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചതിനെതിരെ ലാബുടമകള്‍; 14 ന് ഡിഎംഒ ഓഫീസ് ഉപരോധിക്കും

Saturday, February 12, 2022

 

തിരുവനന്തപുരം : കൊവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചതിനെതിരെ പ്രതിഷേധവുമായി ലാബുടമകളുടെ സംഘടന. പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കും. ഫെബ്രുവരി 14 ന് ഡിഎംഒ ഓഫീസ് ഉപരോധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ആർടിപിസിആർ പരിശോധനയ്ക്ക് 500 രൂപയും ആന്‍റിജന് 300 രൂപയും ആക്കി പുനഃസ്ഥാപിക്കണമെന്നാണ് ലാബുടമകളുടെ ആവശ്യം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (08-02-2022)  പരിശോധനാ നിരക്കുകള്‍ കുറച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. ഇതനുസരിച്ച് ആർടിപിസിആർ പരിശോധനയ്ക്ക് 300 രൂപയും ആന്‍റിജന് 100 രൂപയുമാണ്  നിലവിലെ നിരക്ക്. മാസ്ക് ഉള്‍പ്പെടെയുള്ള കൊവിഡ് സുരക്ഷാ ഉപകരണങ്ങളുടെ വിലയും കുറച്ചിരുന്നു.