അഹമ്മദ് പട്ടേലിന്‍റെ നിര്യാണം കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടം : കെ.വി.തോമസ്

Jaihind News Bureau
Wednesday, November 25, 2020

Ahmed-Patel

 

കൊച്ചി : മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്‍റെ നിര്യാണം കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാ നഷ്ടമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ജയ്ഹിന്ദ് ടി.വി എം.ഡി യുമായ കെ.വി.തോമസ് പറഞ്ഞു. രാജ്യത്തെവിടെയും കോൺഗ്രസിന് പ്രതിസന്ധി ഉണ്ടാകുമ്പോൾ അത് പരിഹരിക്കാനുള്ള കഴിവ് കാണിച്ച നേതാവാണ് അഹമ്മദ് പട്ടേലെന്നും സംഘപരിവാറിനെതിരെ കോൺഗ്രസ് നടത്തുന്ന പോരാട്ടങ്ങളുടെ മുന്നണി പോരാളികളിൽ ഒരാളായിരുന്നു പട്ടേലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.