കെയുഡബ്ല്യുജെ ഫുട്ബോൾ, ക്രിക്കറ്റ് ടൂർണമെന്‍റുകളുടെ ലോഗോ പ്രകാശനം ചെയ്തു

Jaihind Webdesk
Thursday, April 15, 2021

 

തിരുവനന്തപുരം : കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കേസരി-സമൈറ കപ്പ് ഫുട്ബോൾ, ക്രിക്കറ്റ് ടൂർണമെന്റുകളുടെ ലോഗോ പ്രകാശനം ചെയ്തു. സിനിമ താരം ഷോബി തിലകൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് ടൂർണമെന്റ് ലോഗാ സമൈറ ഗ്രൂപ്പ് സിഇഒ ഷിബു തോമസ് സിനിമാതാരം സാജൻ സൂര്യ, ബിസിസിഐ മാച്ച് റഫറി പി രംഗനാഥൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ഫുട്ബോൾ ടൂർണമെന്റ് ലോഗാ ഷിബു തോമസ്, ഫുട്ബോൾ താരം എബിൻ റോസ് , സിനിമ താരം ഷോബി തിലകൻ എന്നിവർ പ്രകാശനം ചെയ്തു.

ക്രിക്കറ്റ് താരം റെയ്ഫി വിൻസെന്റ് ഗോമസ് ജെഴ്സി റിലീസ് ചെയ്തു. കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യഷനായിരുന്നു. കെയുഡബ്ല്യുജെ ജില്ല വൈസ് പ്രസിഡന്റ് ജോയ് നായർ സ്വാഗതം പറഞ്ഞു. വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് ചികിത്സയിൽ കഴിയുന്ന ക്യാമറാമാൻ റെമോ ബെഞ്ചമിൻ പീറ്ററിനുള്ള ചികിത്സാസഹായം ഷിബു തോമസ് കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് സുരേഷ് വെള്ളിമംഗലത്തിന് കൈമാറി. മെയ് അവസാന വാരം കേസരി സമീറ കപ്പിന് തുടക്കമാകും.