ബിജെപിക്കാർക്ക് കുവൈറ്റില്‍ പ്രവേശന വിലക്ക് വേണമെന്ന് കുവൈത്ത് പാര്‍ലമെന്‍റ്; ഇന്ത്യയിലെ ഹിജാബ് വിവാദം കടൽ കടക്കുന്നു

JAIHIND TV MIDDLE EAST BUREAU
Saturday, February 19, 2022

കുവൈറ്റ്: ഇന്ത്യയിലെ ബിജെപി പാര്‍ട്ടി അംഗങ്ങള്‍ക്ക് കുവൈത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് കുവൈത്ത് പാര്‍ലമെന്‍റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. സാലിഹ് അല്‍ ദിയാബ് ഷലാഹി എംപിയുടെ നേതൃത്വത്തിലുള്ള 12 എംപിമാരാണ് ഈ ആവശ്യം ഉന്നയിച്ചത്.

ഇതുസംബന്ധിച്ച് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഘാനമിന് കത്ത് നല്‍കി. ഇന്ത്യയിലെ ഹിജാബ് വിവാദം ഉള്‍പ്പെടെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ പീഡനം നേരിടുകയാണെന്ന് പാര്‍ലമെന്‍റ് അംഗങ്ങള്‍ ആരോപിച്ചു. ഈ വിവാദങ്ങള്‍ അവസാനിക്കുന്നതുവരെ കുവൈത്തിലേക്ക് ബിജെപിക്കാര്‍ക്ക് പ്രവേശന വിലക്ക് തുടരണമെന്നും അംഗങ്ങള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.