കുവൈത്ത് : കുവൈത്തിൽ കൊവിഡ് മൂലം 6 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 655 ആയി. 492 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇത് വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 1,10,568 ആയി. 698 പേരാണ് രോഗമുക്തര്‍ ആയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 1,02,722 ആയി. 7,191 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .