കുവൈറ്റ് തീപിടിത്തം; അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, June 12, 2024

 

കുവൈറ്റിൽ മംഗാഫിൽ ഫ്ളാറ്റ് സമുച്ചയത്തിലെ തീപിടിത്തത്തിലുണ്ടായ മരണങ്ങളിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മംഗാഫ് ബ്ലോക്ക് നാലിലെ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടിത്തത്തിൽ 45 ൽ അധികം മരണങ്ങളും നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതുമായാണ് വിവരം. അപകടത്തിൽ നിരവധി മലയാളികൾക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കേരളത്തെ ആകെ കരയിക്കുന്ന ദുരന്തമാണ് ഉണ്ടായത്. കുവൈറ്റിലെ മലയാളി സംഘടനകളുമായി ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഏകോപനത്തിൽ മരണപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. മരിച്ചവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും  പ്രതിപക്ഷ നേതാവ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു.