കുവൈറ്റ് തീപിടിത്തം: ലോക കേരളസഭ മാറ്റിവെക്കണമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, June 12, 2024

 

തിരുവനന്തപുരം: ദക്ഷിണ കുവൈറ്റിലെ മംഗെഫിൽ ഫ്ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ നിരവധി മലയാളികൾ മരിച്ച സാഹചര്യത്തിൽ ലോക കേരളസഭ മാറ്റി വെയ്ക്കണമെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മലയാളികളുടെ കുടുംബാം​ഗങ്ങളോട് രമേശ് ചെന്നിത്തല അനുശോചനം അറിയിച്ചു. ജീവസന്ധാരണത്തിനു നാടു വിടേണ്ടി വന്ന ഹതഭാ​ഗ്യരാണ് അപകടത്തിനിരയായതെന്ന വസ്തുത ഏറെ വേദനിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മരിച്ചവരിൽ ഏറെ പേരും മലയാളികളെന്നാണ് വിവരമെന്നും മരിച്ചവരോടുള്ള ആദര സൂചകമായി ലോക കേരള സഭ നിർത്തിവെയ്ക്കണമെന്നും ചെന്നിത്തല സർക്കാരിനോട് ആവശ്യപെട്ടു.