കുവൈറ്റ് തീപിടിത്തം: കോണ്‍ഗ്രസിന്‍റെ പരിപാടികള്‍ റദ്ദാക്കി

Jaihind Webdesk
Thursday, June 13, 2024

 

കണ്ണൂര്‍: മലയാളികള്‍ ഉള്‍പ്പെടെ അനേകം പേര്‍ മരണമടഞ്ഞ കുവൈറ്റ് തീപിടിത്തത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി അഗാധമായ ദുഃഖവും ഞടുക്കവും രേഖപ്പെടുത്തി. ദുഃഖസൂചകമായി കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തിലുള്ള നാളത്തെ (14.6.2024)എല്ലാ പരിപാടികളും റദ്ദാക്കി. നിരവധി മലയാളികള്‍ കൊല്ലപ്പെട്ട സംഭവം കേരളത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അനേകം കുടുംബങ്ങളും ബന്ധുമിത്രാദികളും വേദനയില്‍ കഴിയുന്നു. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരമാവധി സഹായം എത്തിക്കണമെന്നും സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.