കുവൈറ്റ് തീപിടിത്തം: സഹായധനവുമായി വ്യവസായ പ്രമുഖരായ എം.എ. യൂസഫലിയും രവി പിള്ളയും

Thursday, June 13, 2024

 

കുവൈറ്റ്: കുവൈറ്റ് ലേബര്‍ ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിച്ച് വ്യവസായ പ്രമുഖരായ എം.എ. യൂസഫലിയും രവി പിള്ളയും രംഗത്ത് വന്നു. നോര്‍ക്ക വഴി അഞ്ചു ലക്ഷം രൂപ വീതം ആശ്വാസ ധനം നല്‍കുമെന്ന് വ്യവസായി യൂസഫലി അറിയിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാമെന്ന് പ്രമുഖ പ്രവാസി വ്യവസായി രവി പിള്ളയും അറിയിച്ചു. നേരത്തേ കേന്ദ്രസര്‍ക്കാര്‍ രണ്ടു ലക്ഷം വീതവും , സംസ്ഥാന സര്‍ക്കാര്‍ അഞ്ചുലക്ഷം വീതവും സഹായധനം പ്രഖ്യാപിച്ചിരുന്നു. അതേസമയം, കുവൈത്തിലെ എന്‍ബി ടിസി കമ്പനി  മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് എട്ട് ലക്ഷം രൂപയുടെ സഹായവും പ്രഖ്യാപിച്ചിരുന്നു.