കൊവിഡ്-19 : കുവൈറ്റില്‍ ഇന്ന് 8 മരണം; 156 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 719 പുതിയ രോഗികള്‍

Jaihind News Bureau
Monday, June 1, 2020

കുവൈറ്റില്‍ കൊവിഡ്-19 മൂലം 8 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചരുടെ എണ്ണം 220 ആയി. 719 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 27762 ആയി. വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 156 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 8446 ആയി. പുതിയതായി 1513 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 12,899 ആയി. 14643 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്.