കൊവിഡ്-19 : കുവൈറ്റില്‍ ഇന്ന് 5 മരണം; 1041 പുതിയ രോഗികള്‍; 320 പേര്‍ രോഗമുക്തരായി

Jaihind News Bureau
Thursday, May 21, 2020

കുവൈറ്റില്‍ കൊവിഡ്-19 മൂലം 5 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചരുടെ എണ്ണം 129 ആയി. 1,041 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു.

രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 18,609 ആയി. വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 325 പേര്‍ ഇന്ത്യക്കാര്‍ ആണ് . ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 5,992 ആയി. പുതിയതായി 320 പേരാണ് രോഗമുക്തര്‍ ആയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 5,205 ആയി . 13,275 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .