ന്യൂഡല്‍ഹി: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കി. കേരളത്തിന്‍റെ ആവശ്യം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. രാവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. നിയമസഭ തിരഞ്ഞെടുപ്പ് വൈകാതെ നടക്കാനിരിക്കുന്നതിനാല്‍ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് കേരളത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എല്ലാവരും പ്രതീക്ഷിച്ച തീരുമാനമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രതികരിച്ചു.
https://www.facebook.com/JaihindNewsChannel/videos/988625901652936