പാലക്കാട് കുറുവാ സംഘം പിടിയില്‍; കുടുങ്ങിയത് മാരകായുധങ്ങളുമായി കവര്‍ച്ച നടത്തുന്നവർ

Jaihind Webdesk
Wednesday, October 13, 2021

പാലക്കാട് : ആലത്തൂരിൽ കുറുവാ സംഘം പിടിയിൽ. നിരവധി മോഷണക്കേസുകളിൽ പ്രതികളായ 3 പേരെയാണ് പിടികൂടിയത്. ശിവഗംഗ സ്വദേശി മാരിമുത്തു, മധുര സ്വദേശിയും കോഴിക്കോട് താമസിക്കുന്ന തങ്കപ്പാണ്ടി, തഞ്ചാവൂർ സ്വദേശി ശെൽവി പാണ്ഡ്യൻ എന്നിവരാണ് പിടിയിലായത്. ആളുകളെ ആക്രമിച്ച് സ്വർണ്ണം കവരുന്നതാണ് സംഘത്തിന്‍റെ രീതി.

മാരകായുധങ്ങളുമായാണ് സംഘം മോഷണത്തിനിറങ്ങുന്നത് പാലക്കാട് ജില്ലയിൽ ആറ് സ്ഥലങ്ങളിലാണ് സംഘം മോഷണം നടത്തിയത്. കോഴിക്കോടും തൃശൂരും ഇവർ ആളുകളെ ആക്രമിച്ച് മോഷണം നടത്തിയിരുന്നു. ആലത്തൂർ ഡിവൈഎസ്പി കെഎം ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.