കുന്നംകുളം കസ്റ്റഡി മർദനത്തില്‍ കുറ്റവാളികളായ പൊലീസ് ഉദ്രോഗസ്ഥർക്ക് എതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അവരെ സർവ്വീസിൽ നിന്ന് പിരിച്ച് വിടണമെന്ന് കെ പി സി സി പ്രസിഡൻ്റ് അഡ്വ:സണ്ണി ജോസഫ് എംഎൽഎ. സസ്പെൻഷൻ ഒരിക്കലും ശിക്ഷയല്ല. സസ്പെൻഷൻ നൽകുന്നത് അന്വേഷണഘട്ടത്തിലാണ്. കുന്നംകുളം സംഭവത്തിൽ അന്വേഷണം നടന്നെന്ന് കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ട്
സി സി ടി വി ദൃശ്യം ഉൾപ്പെടെ ആഭ്യന്തര വകുപ്പിന്റെ കയ്യിലുണ്ടായിരുന്നു. കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് സർവ്വീസിൽ നിന്ന് അവരെ മാറ്റി നിർത്തിയത് അവരെ രക്ഷിക്കാനുള്ള കുതന്ത്രത്തിൻ്റെ ഭാഗമാണെന്നും സണ്ണി ജോസഫ് എംഎൽഎ കണ്ണൂരിൽ പറഞ്ഞു.
2023 ഏപ്രില്‍ 5-ന് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനാണ് പോലീസ് ക്രൂരമായ മര്‍ദ്ദനമേറ്റത്. സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ടതിനെ തുടര്‍ന്ന് കാരണം അന്വേഷിക്കാന്‍ ശ്രമിച്ചതാണ് മര്‍ദ്ദനത്തിന് കാരണമായത്. രണ്ടുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് മര്‍ദ്ദന ദൃശ്യങ്ങള്‍ സുജിത്തിന് ലഭിച്ചത്.