ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്ന കെ.കുഞ്ഞണ്ണ നായക്കിനും, കെ.ഹരീഷിനും സ്വീകരണം നല്‍കി

Jaihind News Bureau
Wednesday, October 16, 2019

എൺമകജെ പഞ്ചായത്തിലെ ഉക്കിനടുക്ക കജമ്പാടി കോളനിയിൽ ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്ന കെ.കുഞ്ഞണ്ണ നായക്ക്, കെ.ഹരീഷ് എന്നിവർക്ക് സ്വീകരണം നല്‍കി. നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ ഷാളണിയിച്ചു.

പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കെ.കുഞ്ഞണ്ണ നായക്കും കെ.ഹരീഷും ബി.ജെ.പിയിൽ നിന്ന് രാജിവെച്ചത്. രണ്ട് പേരുടെയും കുടുംബങ്ങൾ ഉൾപ്പടെയാണ് കോൺഗ്രസിലേക്ക് ചേര്‍ന്നത്.