മുത്തലാഖ് ബില്ലിനെ രാജ്യസഭയില്‍ എന്ത് വില കൊടുത്തും എതിര്‍ക്കുമെന്ന് കുഞ്ഞാലിക്കുട്ടി

Jaihind Webdesk
Monday, December 31, 2018

എന്ത് വിലകൊടുത്തും രാജ്യസഭയില്‍ മുത്തലാഖ് ബില്ലിനെ എതിര്‍ക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രമേയം അവതരിപ്പിക്കം. രാജ്യസഭയില്‍ പ്രമേയം അവതരിപ്പിക്കുന്നത് ഗുലാംനബി ആസാദും വന്ദന ചവാനുമായിരിക്കും.