അന്തരിച്ച ചലച്ചിത്ര നടന്‍ കുണ്ടറ ജോണിയുടെ സംസ്‌കാരം നാളെ നടക്കും. കൊല്ലം കടപ്പാക്കടയിലെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വച്ചു. കെപിസിസിയ്ക്ക് വേണ്ടി മുന്‍ ജനറല്‍സെക്രട്ടറി അഡ്വ.എ ഷാനവാസ് ഖാന്‍ റീത്ത് സമര്‍പ്പിച്ചു. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് വേണ്ടി നടന്‍ മുകേഷ് അന്തിമോപചാരമര്‍പ്പിച്ചു. കുണ്ടറ ഫൈന്‍ ആര്‍ട്‌സ് കോളജിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം കുണ്ടറയിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോയി. നാളെ രാവിലെ 10ന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് ഫൊറോന പളളിയില്‍ സംസ്‌കാരം ചടങ്ങുകള്‍ നടക്കും. നൂറിലേറെ ചലച്ചിത്രങ്ങളില്‍ അഭിനയിച്ച കുണ്ടറ ജോണി ഇന്നലെ രാത്രിയാണ് അന്തരിച്ചത്.