ഡിജിറ്റല്‍, കെ ടി യു സര്‍വ്വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമന കേസ് ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.താല്‍ക്കാലിക വിസിമാരെ പുറത്താക്കിയ ഹൈക്കോടതി വിധിക്കെതിരെ ഗവര്‍ണര്‍ നല്‍കിയ അപ്പീല്‍ ആണ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ വിസിമാര്‍ക്ക് തുടരാം എന്ന നിര്‍ദ്ദേശം സുപ്രീംകോടതി നല്‍കിയിരുന്നു.
സ്ഥിര വിസി നിയമനത്തിന് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ സമവായമുണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനിടയില്‍ സര്‍ക്കാര്‍ പാനല്‍ തള്ളിക്കൊണ്ട് ഡോ. സിസാ തോമസിനെയും ഡോ.കെ.ശിവപ്രസാദിനേയും താല്‍ക്കാലിക വിസിമാരായി ഗവര്‍ണര്‍ ഏകപക്ഷീയമായി നിയമിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുള്ള കേരളത്തിന്റെ അപേക്ഷയും സുപ്രീംകോടതി ഇന്ന് പരിഗണിക്കും.