സാങ്കേതിക സര്‍വകലാശാല പരീക്ഷ നടത്തിപ്പിലും ജലീല്‍ ഇടപെട്ടു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി കെ.റ്റി ജലീലിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാങ്കേതിക സർവ്വകലാശാലയുടെ ചോദ്യപേപ്പർ തയ്യാറാക്കലും പരീക്ഷാ നടത്തിപ്പും പരിഷകരിച്ച് കൊണ്ട് മന്ത്രി നേരിട്ട് ഉത്തരവ് പുറപ്പെടുവിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു.ജലീലിനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് വീണ്ടും കത്ത് നൽകിയതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി

സാങ്കേതിക സര്‍വകലാശാല പരീക്ഷാ നടത്തിപ്പില്‍ മന്ത്രി ഇടപെട്ടുവെന്ന് ചെന്നിത്തല വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പരീക്ഷാ നടത്തിപ്പിനും ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനും കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റി അംഗങ്ങളെ നിശ്ചയിച്ചത് മന്ത്രിയ്ക്ക് നിര്‍ദ്ദേശപ്രകാരമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഡീനിന് പരീക്ഷാ നടത്തിപ്പിന്റെ ചുമതല നല്‍കിയതും ചട്ടവിരുദ്ധമാണ്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന്റെ രഹസ്യസ്വഭാവം നഷ്ടമായി. മന്ത്രിയുടെ ഓഫീസ് നല്‍കിയ നിര്‍ദ്ദേശം വി.സി നടപ്പാക്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഗവര്‍ണര്‍ക്ക് വീണ്ടും കത്തുനല്‍കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

മാര്‍ക്ക് ദാനത്തില്‍ അടക്കം മന്ത്രിയുടെ അനധികൃത ഇടപെടല്‍ സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു. സര്‍വ്വകലാശാലകളെ മന്ത്രിയുടെ ഓഫീസിന്റെ എക്സ്റ്റന്‍ഷന്‍ ഓഫീസ് ആക്കി മാറ്റിയിരിക്കുന്നു. സാങ്കേതിക സര്‍വ്വകലാശാലയിലെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് മന്ത്രി നേരിട്ട് ഉത്തരവിട്ടു. എക്‌സാമിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് കൊണ്ടാണ് മന്ത്രി ഉത്തരവ് ഇറക്കിയത്. പരീക്ഷാ നടത്തിപ്പിന്റെ ചുമതല പരീക്ഷാ കണ്‍ട്രോ കണ്‍ട്രോളക്കാണ്. ഇത് മറികടന്നാണ് 6 ന് പരീക്ഷാ കമ്മിറ്റിക്ക് രൂപം നല്‍കിയത്. ചോദ്യപേപ്പര്‍ തയ്യാറാക്കാനുള്ള അധികാരവും ഈ കമ്മിറ്റിക്ക് നല്‍കി. ഡീനിന് കൂടി അതിന് അധികാരം നല്‍കിയിരിക്കുകയാണ്. ഇത് സര്‍വ്വകലാശാല ചട്ടത്തിന്റെ നഗ്‌നമായ ലംഘനം. ചോദ്യപ്പേറിന്റെ രഹസ്യ സ്വഭാവം ഇല്ലാതാക്കാന്‍ ഇത് വഴിവക്കും. ചോദ്യപേപ്പര്‍ ചോരാനുള്ള സാധ്യതയും കൂടുതലാണ്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണം. ഗവര്‍ണര്‍ക്ക് ഇന്ന് വീണ്ടും കത്ത് നല്‍കും

മൂന്നാം തവണയാണ് കത്ത് നല്‍കുന്നത്. പരീക്ഷാ കണ്‍ട്രോളര്‍ക്ക് മാത്രമാണ് ചോദ്യപേപ്പര്‍ തയാറാക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കാന്‍ അധികാരം ഉള്ളത്. മന്ത്രി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നു. ഇത് വരെ ഉന്നയിച്ച ഒരു കാര്യത്തിനും മന്ത്രിക്ക് മറുപടി പറയാന്‍ കഴിഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഉപതെരഞ്ഞെടുടുപ്പില്‍ യു.ഡി എഫ് അഞ്ച് സീറ്റിലും മുന്നിലാണ്. മഴ ജനങ്ങളെ ബുദ്ധിമുട്ടിച്ചു. എക്‌സിറ്റ് പോളുകളില്‍ വിശ്വസിക്കുന്നില്ല. എറണാകുളത്ത് പന്ത്രണ്ട് ബൂത്തുകളില്‍ റീ പോളിംഗ് വേണം. ഇക്കാര്യം ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമായി കണ്ടില്ല. ഇക്കാര്യം കുറച്ച് കുടി ഗൗരവമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണണമായിരുന്നു. നല്ല വിജയ പ്രതീക്ഷയാണ് യു.ഡി.എഫിന് ഉള്ളത്. അഞ്ചിടത്തും യു.ഡി.എഫ് വലിയ മേല്‍ക്കൈ ഉണ്ടാകും – രമേശ് ചെന്നിത്തല പറഞ്ഞു.

Comments (0)
Add Comment