മാധ്യമങ്ങളുടെ കണ്ണ് വെട്ടിക്കാൻ കഴിഞ്ഞാലും ജലീലിന് ജനങ്ങളുടെ കണ്ണടപ്പിക്കാൻ കഴിയില്ല: സി എ മുഹമ്മദ് റഷീദ്

Jaihind News Bureau
Monday, September 14, 2020

തൃശൂർ: മാധ്യമങ്ങളുടെ കണ്ണ് വെട്ടിക്കാൻ ജലീലിന് കഴിയുമെങ്കിലും ജനങ്ങളുടെ കണ്ണടപ്പിച്ച് ഒരുപാട് കാലം മുന്നോട്ട് പോകാൻ കഴിയില്ലെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് അഭിപ്രായപ്പെട്ടു. സ്വർണക്കടത്തു വിഷയത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്ത ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീൽ രാജി വെക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് തൃശൂർ ജില്ലാ കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര കൊള്ളസംഘത്തോടൊപ്പം ചേർന്ന് മാധ്യമങ്ങളെയും കേരളജനതയെയും വെല്ലുവിളിച്ചും പരിഹസിച്ചും മുന്നോട്ട് പോകുന്ന മന്ത്രി ജലീലിന് രക്ഷാകവചം തീർക്കുന്നവർ ജനങ്ങൾക്കിടയിൽ ഒറ്റപ്പെടും. ജലീലിന്‍റെ  സ്ഥാനം സെക്രട്ടേറിയറ്റിനകത്തല്ല മറിച്ച് സെൻട്രൽ ജയിലിലെ ഇരുമ്പഴികൾക്കുള്ളിലാണ് എന്നും അദ്ദേഹം പറഞ്ഞു. എം.എസ്.എഫ് ജില്ലാ പ്രസിഡന്‍റ്
എസ്.എ അൽറെസിൻ അധ്യക്ഷത വഹിച്ചു.

എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ ഷഫീക് ആസിം,സി എ സൽമാൻ,ഫഈസ്‌ മുഹമ്മദ്, എം.എസ്‌ സ്വാലിഹ് ,സുഹൈൽ കടവല്ലൂർ, ഹാരിസ് ഉസ്മാൻ ,സി.പി.ജുനൈസ്, കെ മുൻസിഫ്,അനസ് കുഴിങ്ങര, മുഹ്‌സിൻ മാളിയേക്കൽ,ആദിൽ തങ്ങൾ എന്നിവർ നേതൃത്വം നൽകി. എം.എസ്‌ .എഫ് ജില്ലാ ജനറൽ സെക്രെട്ടറി ആരിഫ് പാലയൂർ സ്വാഗതവും ട്രഷറർ കെ.വൈ.അഫ്സൽ നന്ദിയും പറഞ്ഞു.