സി-ആപ്റ്റ് ആരോപണ വിധേയനെ എൽ.ബി.എസ് ഡയറക്ടറാക്കാൻ യോഗ്യത ചട്ടങ്ങളില്‍ ഇളവ് വരുത്താൻ നീക്കം; നടപടി കെ.ടി ജലീലിന്‍റെ നിർദ്ദേശപ്രകാരമെന്ന് ആക്ഷേപം

Jaihind News Bureau
Thursday, August 20, 2020

സി-ആപ്റ്റിലെ പാഴ്സൽ കള്ളക്കടത്തിന് നേതൃത്വം നൽകിയ ഡയറക്ടർ എൽ.ബി.എസ്.സെന്‍ററിന്‍റെ ഡയറക്ടറായി സ്ഥിരനിയമനം ലഭിക്കുന്നതിന് യോഗ്യതാ വ്യവസ്ഥകൾ വെട്ടിക്കുറയ്ക്കുന്നതായി ആരോപണം. സെന്‍ററിന്‍റെ വിശേഷാൽ നിയമത്തിൽ ഭേദഗതി വരുത്തുന്നുത് മന്ത്രി ജലീലിന്റെ നിർദ്ദേശാനുസരണം എന്നും ആരോപണം.

എൽ ബി എസ് സെന്‍ററിന്‍റെ താൽക്കാലിക ചുമതലക്കാരനായ ഡയറക്ടർ അബ്ദുൽ റഹ്മാൻ തന്നെയാണ് സ്വന്തം തസ്തികയുടെ യോഗ്യതകളിൽ ഇളവ് വരുത്തണമെന്ന കരട് രേഖ തയ്യാറാക്കി ഓഗസ്റ്റ് 24 ന്‍റെ അടിയന്തിര യോഗത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. 15 വർഷമായി നിലനിൽക്കുന്ന വ്യവസ്ഥകളാണ് , അബ്ദുൽ റഹ്മാനെ ഡയറക്ടർ തസ്തികയിൽ സ്ഥിരപ്പെടുത്തുന്നതിനു ഭേദഗതി ചെയ്യുന്നത്. സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിലെ പ്രിൻസിപ്പൽമാരെ ഒഴിവാക്കി LBS ന്‍റെ കീഴിലുള്ള സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജിലെ പ്രിൻസിപ്പലിൽ നിന്നും നിയമനം നടത്തണമെന്ന ഭേദഗതിയാണ് കരട് നിർദ്ദേശത്തിലുള്ളത്.ഓഗസ്റ്റ് 24 ന് ചേരുന്ന വിശേഷാൽ ചട്ട ഭേദഗതി കമ്മിറ്റിയുടെ ശുപാർശ മന്ത്രി അധ്യക്ഷനായ ഗവേർണിംഗ് കൗൺസിൽ അംഗീകരിച്ചശേഷം സർക്കാർ ഉത്തരവിറക്കുമെന്നാണ് സൂചന. സ്വാശ്രയമേഖലയിൽ പ്രവർത്തിക്കുന്ന രണ്ട് കോളേജുകളാണ് LBS ന് കീഴിലുള്ളത്. അതുവഴി നിയമിക്കപെടുമ്പോൾ സർക്കാർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ സ്ഥാനത്തിന് തത്തുല്യമായ LBS ഡയറക്ടറുടെ സ്ഥിരം നിയമനം നേടാനാകും. LBS സെന്ററിന്റെ മേധാവിയുടെ യോഗ്യതകളിൽ ഇളവുവ ഏത്താനുള്ള നീക്കങ്ങൾ സെന്ററിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുമെന്നും, 24 ന് തീരുമാനിച്ചിട്ടുള്ള സ്പെഷ്യൽ റൂൾ ഭേദഗതി കമ്മിറ്റിയോഗം മാറ്റിവെയ്ക്കണമെന്നുമുള്ള ആവശ്യം LBS ജീവനക്കാരുടെ സംഘടനകൾ ഉന്നയിച്ചിട്ടുണ്ട്.

teevandi enkile ennodu para