കേരളത്തെ കാര്‍ന്നു തിന്നുന്ന ലഹരി മാഫിയകള്‍ക്കെതിരെ ജനമനസ്സുകളും സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നമെന്നാവശ്യപ്പെട്ട് കൊണ്ട് ‘ലഹരി മാഫിയക്കെതിരെ വിദ്യാര്‍ത്ഥി മുന്നേറ്റം എന്ന മുദ്രാവാക്യം ഉയര്‍ത്തി ‘ക്യാമ്പസ് ജാഗരന്‍ യാത്രയ്ക്ക് ‘ തുടക്കമായി.കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നയിക്കുന്ന ജാഥ കാസര്‍ഗോട് ഡിസിസി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ചു.
ഗവ: ഐടിഐയില്‍ ആവേശോജ്ജ്വല സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്.തുടര്‍ന്ന് നടന്ന ഉദ്ഘാടന യോഗം എന്‍.എസ്.യു.ഐ ദേശീയ പ്രസിഡന്റ് വരുണ്‍ ചൗധരി ഉദ്ഘാടനം ചെയ്തു.സര്‍ക്കാര്‍ സംവിധാനങ്ങളുടെ അറിവോടു കൂടിയാണ് കേരളത്തില്‍ ലഹരി മാഫിയ തഴച്ചുവളരുന്നതെന്ന് വരുണ്‍ ചൗധരി കുറ്റപ്പെടുത്തി. കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന എല്ലാ ലഹരി വിരുദ്ധ പോരാട്ടങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നതായും എന്‍.എസ്.യു.ഐ ദേശീയ പ്രസിഡന്റ് പറഞ്ഞു.ജാഥാ ക്യാപ്റ്റനും കെ.എസ്.യു സംസ്ഥാന പ്രസിഡന്റുമായ അലോഷ്യസ് സേവ്യര്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാനത്തെ ലഹരി വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ നിസ്സംഗത വെടിയണമെന്ന് അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍, എന്‍.എസ്.യു.ഐ ദേശീയ ജന:സെക്രട്ടറി അനുലേഖബൂസ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.ജെ യദുകൃഷ്ണന്‍, മുഹമ്മദ് ഷമ്മാസ്, ആന്‍ സെബാസ്റ്റ്യന്‍, അരുണ്‍ രാജേന്ദ്രന്‍,കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂര്‍, സംസ്ഥാന ജന: സെക്രട്ടറിമാരായ സനൂജ് കുരുവട്ടൂര്‍, പ്രവാസ് ഉണ്ണിയാടന്‍ എന്നിവര്‍ പ്രസംഗിച്ചു.