സർക്കാർ-ഗവർണർ ഒത്തുകളി അവസാനിപ്പിക്കുക, ഉന്നത വിദ്യാഭ്യാസ നിലവാരം ഉയർത്തുക; കെഎസ്‌യുവിന്‍റെ വിദ്യാഭ്യാസ സംരക്ഷണ മാർച്ച് നാളെ

Jaihind Webdesk
Sunday, November 13, 2022

 

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സര്‍ക്കാരിന്‍റെയും ഗവര്‍ണറുടെയും നടപടികളില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് നാളെ കെഎസ്‌യുവിന്‍റെ വിദ്യാഭ്യാസ സംരക്ഷണ മാർച്ച്. സർക്കാർ-ഗവർണർ ഒത്തുകളി അവസാനിപ്പിക്കുക, ഉന്നത വിദ്യാഭ്യാസ നിലവാരം ഉയർത്തുക, വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് കെഎസ്‌യു പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച രാവിലെ 10.30 നാണ് ഉന്നത വിദ്യാഭ്യാസ സംരക്ഷണ മാർച്ച്.