കൊല്ലം ജില്ലയിൽ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്; പഠിപ്പ് മുടക്ക് കെ.എസ്.യു നേതാക്കളെ മർദ്ദിച്ചുവെന്നാരോപിച്ച്

Jaihind Webdesk
Monday, January 29, 2024

കൊല്ലം: കൊല്ലം ജില്ലയിൽ നാളെ കെ.എസ്.യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്. പോലീസ് കെ.എസ്.യു നേതാക്കളെ മർദ്ദിച്ചുവെന്നാരോപിച്ചാണ് നാളെ പഠിപ്പ് മുടക്കിന്  ആഹ്വാനം ചെയ്തിരിക്കുന്നത്. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജുവിനെയും കെഎസ്‌യു നേതാവ് നെസ്‌ഫൽ കളത്തിക്കാടിനെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കെന്ന് കെ.എസ്.യു അറിയിച്ചു.