എംജി സര്‍വകലാശാലയില്‍ കെ.എസ്.യു ഉപരോധം

Jaihind Webdesk
Saturday, December 15, 2018

കോട്ടയം: എംജി സര്‍വകലാശാലയില്‍ കെ.എസ്.യുവിന്റെ ഉപരോധ സമരം. ജനുവരി ഒന്നിന് നിശ്ചയിച്ചിരുന്ന ബിരുദ പരീക്ഷ ഡിസംബര്‍ 31-ലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ചാണ് ഉപരോധം.
വനിതാ മതിലിന് ആളെക്കൂട്ടുന്നതിന് വേണ്ടിയാണ് മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷയുടെ തീയതി മാറ്റിയതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ജനുവരി ഒന്നിന് നിശ്ചയിച്ച പരീക്ഷ അതേദിവസം തന്നെ നടത്തണമെന്നാണ് കെഎസ്യുവിന്റെ ആവശ്യം.