തിരുവനന്തപുരം : മന്ത്രി കെ.ടി ജലീലിനെതിരെ കെ.എസ്.യുവിന്റെ പ്രതിഷേധം. സർക്കാരിന്റെ അഴിമതിക്കെതിരെ ‘പൈറേറ്റ്സ് ഓഫ് സെക്രട്ടേറിയറ്റ്’ എന്ന മുദ്രാവാക്യവുമായാണ് പ്രവർത്തകർ പ്രതിഷേധത്തിനെത്തിയത്. അധോലോകത്തിന്റെ കൊടി നാട്ടിയായിരുന്നു കെ.എസ്.യു പ്രവർത്തകരുടെ വ്യത്യസ്ത പ്രതിഷേധം.
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് റിങ്കു പടിപ്പുരയിൽ, സംസ്ഥാന ജനറൽ സെക്രട്ടറി യദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച പ്രവര്‍ത്തകരെ തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
https://www.youtube.com/watch?v=bKIcge3hHBk