കെ.എസ്.യു മാര്‍ച്ചില്‍ പൊലീസ് തേര്‍വാഴ്ച ; നേതാക്കളെ തെരഞ്ഞുപിടിച്ച് അക്രമിച്ചു ; നിരവധി പേര്‍ക്ക് ഗുരുതരപരിക്ക് ; അക്രമം മുഖ്യമന്തിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌

Jaihind News Bureau
Thursday, February 18, 2021

തിരുവനന്തപുരം : സര്‍ക്കാരിന്‍റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് നരനായാട്ട്. നേതാക്കളെ പൊലീസ് തെരഞ്ഞുപിടിച്ച് ആക്രമിച്ചു. കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷന്മാരായ നബീല്‍ കല്ലമ്പലം, സ്നേഹ, എന്‍.എസ്.യു ദേശീയ കോർഡിനേറ്റർ എറിക്  സ്റ്റീഫന്‍ എന്നിവർക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റു. സെക്രട്ടേറിയറ്റിനുമുന്നില്‍ ഇപ്പോഴും സംഘർഷം തുടരുകയാണ്.